പേരു പോലെ നെല്ലും പതിരും ചികയാനൊന്നും ഞാന്‍ പോകുന്നില്ല ..
രണ്ടാമതൊരു ബ്ലോഗ് എന്ന ആശയം ഒരു ആവേശം മാത്രമാണ് .
ചിലപ്പോള്‍ പാതിവഴി നിന്നു പോയേക്കാം ..
എല്ലാം അങ്ങനെ ആണല്ലോ ..
ജീവിതം വരെ ...
എഴുത്ത് , വായന .. ഇതില്‍ ഏതാണ് പ്രധാനം എന്ന് ചിന്തിച്ചാല്‍
വായന തന്നെ എന്ന് പറയേണ്ടി വരും ..
വായിക്കാത്തവന് നല്ലവണ്ണം എഴുതാന്‍ കഴിയില്ല ....
ബ്ലോഗ് എഴുതുന്നവരില്‍ ഒരുപാട് പേര്‍ വായനാ ശേഷി തീരെ
ഇല്ലാത്തവരാണ് ..
നല്ലഭാഷയോ പദ സംബന്നതയോ പലര്‍ക്കുമില്ല ..
കവിതാ ബ്ലോഗുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യരില്‍
കുത്തിവെക്കുന്ന മാരകമായ മരുന്നുകളാണ് എന്ന് തോന്നിപോകും ..
വിശദീകരിക്കുന്നില്ല ..
എന്തായാലും ഓക്കാനം വരും ...
ഈയുള്ളവന്‍ കുറച്ചു കവിതകള്‍ എഴുതിയിട്ടുണ്ട് ..
ഓക്കാനം വരുന്നത് കൊണ്ടാകാം ഒരാളു പോലും
ഒരഭിപ്രായവും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല ..
എന്ന് പറഞ്ഞാല്‍ തിരിഞ്ഞുപോലും നോക്കിയിട്ടില്ല ..
പക്ഷെ എന്റെ എഴുത്ത് എനിക്ക് വേണ്ടി ഉള്ളതാണ് ..
എന്നെ ത്രിപ്തിപെടുത്താന്‍ , ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന് സ്വയം
ബോധ്യപ്പെടാന്‍ ഞാന്‍ നടത്തുന്ന ചില ശ്രമങ്ങള്‍ ..
ആരുടേയും അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതല്ല
എന്ന് ബോര്‍ഡ് വെച്ചിട്ടില്ലെങ്കിലും
വേണ്ടവര്‍ക്ക് വായിക്കാം ...അത്ര തന്നെ ..
പിന്നെ കഥകള്‍ ... കഥകള്‍ എന്ന് പറയാന്‍ പറ്റുമോ ?
എന്റെ ജീവിതാനുഭവങ്ങള്‍ അല്‍പ്പം
ഏറ്റ കുറച്ചിലുകളോടെ അല്‍പ്പസ്വല്‍പ്പം
മേമ്പോടികളോടെ കുത്തികുറിച്ചു വെച്ചതാണ് ...
അതും ആളുകള്‍ വായിക്കണം എന്ന ഉദ്ദെശത്തോടെയല്ല
മറിച്ച് എന്റെ തന്നെ ത്രിപ്തിക്കുവേണ്ടിയാണ് ...
ചുരുക്കത്തില്‍ ഞാന്‍ എഴുതുന്നത് എനിക്കുവേണ്ടിയാണ് ..
ഈ ബ്ലോഗന്റെ എന്നല്ല എന്റെ ആദ്യ ബ്ലോഗായ തൃക്കയ്യന്റെ
പ്രചാരണത്തിന് വേണ്ടി പോലും കാര്യമായി ഞാന്‍ഒന്നും
ചെയ്തിട്ടില്ല ..
മേലില്‍ ചെയ്യുകയുമില്ല ..